Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മിഡിലീസ്റ്റിൽ നിന്ന് ഇന്ധനം ഉറപ്പാക്കാൻ ജപ്പാൻ, ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു 

August 20, 2023

August 20, 2023

ന്യൂസ്‌റൂം ബ്യുറോ

ടോക്കിയോ :ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ജപ്പാൻ സൗദിഅറേബ്യയിൽ കൂടിക്കാഴ്ചയ്ക്ക് തയാറെടുക്കുന്നതായി ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സപ്തംബർ ആദ്യ വാരത്തിൽ യോഗം ചേരുമെന്നാണ് റിപ്പോർട്ട്.  

മിഡിൽ ഈസ്റ്റിൽ നിന്ന് സുസ്ഥിരമായ ഊർജ വിതരണം ഉറപ്പാക്കാൻ എണ്ണ ഉൽപാദക രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ജപ്പാൻ ഇതിലൂടെ  ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. ജപ്പാൻ  വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.അതേസമയം,, ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ക്യോഡോ വ്യക്തമാക്കി. ജപ്പാനും ജിസിസി രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതായി ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു.

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യോഗത്തിൽ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും, ഊർജ്ജ സ്രോതസ്സുകളിലെ സാങ്കേതിക സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാന്റെ ആണവ പദ്ധതിയും അജണ്ടയിലുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News