Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
എക്‌സ്‌പോ 2030 ലോക മേളക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചതായി റിപ്പോർട്ട് 

November 28, 2023

Qatar_News_Malayalam

November 28, 2023

ന്യൂസ്‌റൂം ഡെസ്ക് 

തെൽ അവീവ് - എക്‌സ്‌പോ 2030 ലോക മേളക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചതായി റിപ്പോർട്ട്. കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്ററാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്‌. ഗസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ സൗദി തുടരുന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയിലാണ് ഈ തീരുമാനം. സൗദിയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇസ്രായേല്‍ ശ്രമം തുടങ്ങിയ കഴിഞ്ഞ വര്‍ഷം എക്‌സ്‌പോ 2030ന് സൗദി അറേബ്യയെ പിന്തുണക്കുമെന്ന് ഇസ്രായില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഗസയിലെ ഇസ്രായേല്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് സൗദിയും അറബ് ലോകത്തോടൊപ്പം ചേര്‍ന്നു. എക്‌സ്‌പോ 2030 ന് സൗദിയെ പിന്തുണയ്ക്കുന്നതിന് പകരം ഇറ്റലിയുടെ ശ്രമത്തെ പിന്തുണക്കാനാണ് ഇസ്രായേൽ തീരുമാനിച്ചിരിക്കുന്നതെന്ന് കാന്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News