Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ജിദ്ദ ഇന്ത്യന്‍ സ്‌കൂളിനെതിരെ വ്യാപക പരാതി, കറന്റ് കട്ടായതോടെ പെൺകുട്ടികളുടെ ക്ലാസ്സുകൾ ഓൺലൈനിലേക്ക് മാറ്റി 

September 04, 2023

Qatar_Malayalam_News

September 04, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിൽ ഇന്ന് (തിങ്കളാഴ്ച്ച) മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ പെണ്‍കുട്ടികളുടെ വിഭാഗങ്ങൾക്ക് ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇന്നലെ (ഞായറാഴ്ച്ച) ക്ലാസുകൾ ആരംഭിച്ച് രണ്ടു പിരിയഡിനു ശേഷം വൈദ്യുതി നിലച്ചപ്പോൾ എ.സികള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടർന്ന് കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്നാണ് തീരുമാനം.

നേരിട്ടുള്ള ക്ളാസുകൾ തുടങ്ങുന്നത് വരെ പെണ്‍കുട്ടികളുടെ വിഭാഗങ്ങൾക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നൽകും. അതേസമയം, ആണ്‍കുട്ടികളുടെ വിഭാഗവും കെ.ജി സെക്ഷനും നിലവിലെ ടൈംടേബിള്‍ പ്രകാരം തന്നെ പ്രവര്‍ത്തിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

വൈദ്യുതിയില്ലാതെ പ്രവര്‍ത്തിച്ചതു മൂലം കുട്ടികളിൽ പലരും അവശരായെന്നും, പലരും തലവേദനും ഛര്‍ദിയുമായാണ് വീട്ടിലെത്തിയതെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തി. രണ്ടര മാസത്തെ അവധിക്കു ശേഷമാണ് സ്‌കൂള്‍ തുറന്നത്. ഇത്രയും ദിവസം അവധി ഉണ്ടായിട്ടും ആവശ്യമായ അറ്റകുറ്റ പണികള്‍ നടത്താതെയാണ് സ്‌കൂള്‍ തുറന്നതെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് കഴിഞ്ഞ കുറെ നാളുകളായി സ്‌കൂളിനോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ കുറേ നാളുകളായി സ്‌കൂളിന്റെ പഠന നിലവാരം കുറഞ്ഞു വരികയാണെന്നും, ഇക്കാര്യത്തില്‍ പഴതുപോലുള്ള ശ്രദ്ധ മാനേജ്മെന്റിന് ഇല്ലെന്നും പരാതിയുണ്ട്.

ഇത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കള്‍. ഇതിനായി വാട്‌സാപ് ഗ്രൂപ്പുകളിലൂടെ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News