Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

February 01, 2024

news_malayalam_new_rules_in_saudi

February 01, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ് : സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. പുതിയ ഗാര്‍ഹിക തൊഴിലാളികളുടെ കരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയുള്ള നിയമം ഇന്ന് (ഫെബ്രുവരി 1) മുതല്‍ പ്രാബല്യത്തില്‍ വന്നു. കരാറിന്റെ രണ്ട് വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് സേവനം ബാധകമാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. അതേസമയം കരാറിന്റെ രണ്ട് വര്‍ഷത്തിന് ശേഷം തൊഴിലുടമയ്ക്ക് ഇന്‍ഷുറന്‍സ് ഓപ്ഷണലായിരിക്കും. 

ഗാര്‍ഹിക തൊഴിലാളികള്‍ക്കും ചില കേസുകളില്‍ തൊഴിലുടമകള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ജീവനക്കാരന്റെ അഭാവം, ഒളിച്ചോടല്‍, മരണം/ രോഗങ്ങള്‍ എന്നിവയില്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. കരാറുകള്‍ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ മുസാനെഡ് വഴിയായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News