Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനം വൈകുന്നു

October 04, 2023

Qatar_News_Malayalam

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദമ്മാം: ബുധനാഴ്ച രാവിലെ 11.30ന് ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ ഇന്‍ഡിഗോ എ 239 വിമാനമാണ് അനിശ്ചതിമായി വൈകുന്നത്. യന്ത്ര തകരാറാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനം മണിക്കൂറുകള്‍ വൈകുന്നതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. 

ആദ്യം ഒരു മണിക്കൂര്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ഓടെ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ നാല് മണിക്കൂര്‍ പിന്നിട്ടിട്ടും വിമാനം പുറപ്പെടാത്തതിനാല്‍ യാത്രക്കാരെ പിന്നീട് പുറത്തിറക്കുകയായിരുന്നു. തകരാര്‍ പരിഹരിച്ച് വൈകാതെ സര്‍വീസ് നടത്തുമെന്ന് വിമാനകമ്പനി അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News