Breaking News
ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി |
ഏഷ്യൻ കപ്പിന് കളമൊരുങ്ങി; ആദ്യം ഖത്തറിലെത്തുന്നത് ഇന്ത്യൻ ടീം 

December 26, 2023

news_malayalam_afc_asian_cup_updates

December 26, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തറിൽ നടക്കാനിരിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബോൾ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.  ഇന്ത്യന്‍ ടീമാണ് ആദ്യം ദോഹയിൽ എത്തുക. ഡിസംബർ 30 ന് ഇന്ത്യൻ ടീം ഖത്തറിലെത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ജനുവരി 12നാണ് എ.എഫ്.സി ഏഷ്യന്‍ കപ്പ് മത്സരം ആരംഭിക്കുന്നത്. ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യക്ക് മറ്റു സന്നാഹ മത്സരങ്ങളൊന്നുമില്ല. ജനുവരി 13ന് ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ ഉസ്ബെകിസ്താനും സിറിയയുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍.

2024 ഫെബ്രുവരി 10 വരെയാണ് ടൂര്‍ണമെന്റ്. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങള്‍ നടക്കും. ടൂര്‍ണമെന്റിന്റെ മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന ഡിസംബർ 20 മുതൽ ആരംഭിച്ചു. എഎഫ്‌സിയുടെ ഔദ്യോഗിക ടിക്കറ്റിംഗ് വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. 25 ഖത്തർ റിയാൽ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News