Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കുവൈത്തിൽ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് മാർഗനിർദേശവുമായി ഇന്ത്യൻ എംബസി

March 21, 2024

news_malayalam_new_rules_in_kuwait

March 21, 2024

ന്യൂസ്‌റൂം ഡെസ്ക്

 കുവൈത്ത് സിറ്റി:  കുവൈത്ത് സർക്കാർ  പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പാസ്‌പോർട്ട് നഷ്‌ടപ്പെട്ട് എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ, ബന്ധപ്പെട്ട അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ആവശ്യമായ ഫീസ്  സഹിതം രേഖകൾ ബിഎൽഎസ് കോൺസുലാർ ആപ്ലിക്കേഷൻ സെന്‍ററുകളിൽ നൽകണം. കുവൈത്തിലെ 3 ബി എൽ എസ് സെന്‍ററുകളിലും അപേക്ഷ ഫോം സ്വീകരിക്കും. നിലവിൽ എംബസിയിൽ നിന്ന് ടോക്കണുകൾ നേടിയിട്ടുള്ളവർ ടോക്കണിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ബിഎൽഎസ് സെന്‍ററുകൾ സന്ദർശിച്ച് പൂരിപ്പിച്ച ഇ.സി ഫോമുകൾക്കൊപ്പം ഫീസ്‌ സഹിതം  അപേക്ഷ സമർപ്പിക്കാനാണ് നിര്‍ദേശം. 

മാർച്ച്  21 മുതൽ ഏപ്രിൽ 8 വരെയുള്ള എല്ലാ ടോക്കണുകളും ഇതിനകം ബുക്ക് ചെയ്തിട്ടുള്ളതിനാൽ, ഈ കാലയളവിൽ ടോക്കൺ ഉള്ളവർക്ക് മാത്രമേ ബിഎൽഎസ് സെന്‍ററുകളിൽ സേവനം ലഭിക്കുകയുള്ളു. അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷകൻ അടുത്ത പ്രവൃത്തി ദിവസം ബി എൽ എസ്  നൽകുന്ന  നിർദ്ദിഷ്‌ട സമയത്ത് അഭിമുഖത്തിനും ഇ സികളുടെ ശേഖരണത്തിനും ആയി  എംബസിയിൽ എത്തണം. ഇനി മുതൽ ടോക്കണുകൾ 3 ബി എൽ എസ് സെന്‍ററുകളിൽ മാത്രമേ നൽകൂ എന്നും നിർദേശത്തിൽ വ്യക്തമാക്കി.  

പുതിയ അപേക്ഷകർ, അടുത്ത ലഭ്യമായ തീയതികളിൽ ഇസി ഫോമുകൾ സമർപ്പിക്കുന്നതിനുള്ള ടോക്കൺ ലഭിക്കുന്നതിന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും (വെള്ളിയാഴ്ച ഒഴികെ) ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ  ബി എൽ എസ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിർദ്ദേശമുണ്ട്. സ്വയമോ, പുറത്ത് ടൈപ്പിങ് സെന്‍ററുകളിലോ പൂരിപ്പിച്ച ഇസി ഫോമിൽ എല്ലാ വിശദാംശങ്ങളും ശരിയായി പൂരിപ്പിച്ചിട്ടില്ലെങ്കിൽ അപേക്ഷ സ്വീകരിക്കുകയില്ല. പാസ്‌പോർട്ട് കാലഹരണപ്പെട്ട സാഹചര്യത്തിൽ  പൊതുമാപ്പ്  സ്കീമിന് കീഴിൽ പെനാൽറ്റി ഫീസ് അടച്ച് കുവൈത്തിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക്  പാസ്‌പോർട്ടുകൾ വീണ്ടും ഇഷ്യൂ ചെയ്യുന്നതിന് പുതിയ സ്പോൺസറുടെ സിവിൽ ഐഡിയും, സ്പോൺസർ ഒപ്പിട്ട സമ്മതപത്രവും ആവശ്യമായ മറ്റ് രേഖകളും സഹിതം ബി എൽ എസ് സെന്‍റർ സന്ദർശിക്കാവുന്നതാണ്. കുവൈത്ത് സിറ്റി, ജലീബ് അൽ ഷോയോഖ്, ഫഹാഹീൽ എന്നിവിടങ്ങളിൽ ആണ് നിലവിൽ ബി എൽ എസ് കേന്ദ്രങ്ങൾ ഉള്ളത്.

കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്ക് മൂന്ന് മാസത്തെ പൊതുമാപ്പാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ അനധികൃത താമാസക്കാര്‍ക്ക് മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ ഗ്രേസ് പീരിഡ് അനുവദിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫാണ് ഉത്തരവിറക്കിയത്. 
ഈ കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനോ, പിഴ അടച്ച് താമസ രേഖകള്‍ നിയമപരമാക്കാനോ സാധിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News