Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ ബിസിനസ് വിസിറ്റ് വിസയിലെത്തിയ 150 മലയാളികള്‍ ഹുറൂബില്‍ 

October 19, 2023

news_malayalam_huroob_updates

October 19, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ് - സൗദിയിൽ സ്വകാര്യ കമ്പനിയുടെ പേരില്‍ ബിസിനസ് വിസിറ്റ് വിസയിലെത്തിയ 150 മലയാളികൾ ഹുറൂബില്‍. ജിദ്ദയിലെ സ്വകാര്യ കമ്പനിയുടെ പേരില്‍ ജിദ്ദയിലും റിയാദിലുമായി വിസിറ്റ് വിസയിലെത്തിയവരെയാണ് കമ്പനി ഹുറൂബിലാക്കിയത്. 

ഇനി ഇവര്‍ക്ക് നാടുകടത്തല്‍ കേന്ദ്രം വഴി മാത്രമേ നാട്ടില്‍ പോകാനാകൂ. കൂടാതെ, സൗദിയിലേക്ക് പ്രവേശന നിരോധനവും ഏർപ്പെടുത്തും.

കഴിഞ്ഞ മാസമാണ് ഇവരെല്ലാം കേരളത്തിലെ ഏജന്റില്‍ നിന്ന് വിസ എടുത്ത് സൗദിയിലെത്തിയത്. ജിദ്ദയിലെ കമ്പനി ഉടമ അറിയാതെയാണ് ഏജന്റുമാര്‍ ബിസിനസ് വിസകള്‍ എടുത്തതെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യക്കാരനാണ് വിസയുടെ ഏജന്റ് എന്നാണ് വിവരം. ഇയാൾ കുറഞ്ഞ വിലക്ക് കമ്പനിയുടെ പേരിലുള്ള ബിസിനസ് വിസകള്‍ മലയാളി ഏജന്റിന് കൈമാറുകയായിരുന്നു. ഹുറൂബിലായവരെല്ലാം ഈ മലയാളി ഏജന്റിൽ നിന്നാണ് വിസ വാങ്ങിയത്.

അതേസമയം, ഹുറൂബിലായവരെ നാട്ടിലേക്ക് തിരിച്ച് നാട്ടിലേക്ക് അയക്കാനുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News