Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
2024 ലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

December 26, 2023

news_malayalam_hajj_umrah_updates

December 26, 2023

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: 2024ലെ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദേശ തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചതായി സൗദി അറേബ്യ അറിയിച്ചു. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ നുസുക് പ്ലാറ്റ്‌ഫോമിലൂടെയാണ് രജിസ്‌ട്രേഷന്‍. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും അപേക്ഷിക്കാന്‍ കഴിയും. രജിസ്‌ട്രേഷനുള്ള വിശദവിവരങ്ങള്‍ hajj.nusuk.sa എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിനായി അംഗീകൃത സേവന ദാതാക്കളുടെ പാക്കേജുകള്‍ നുസുക് പ്ലാറ്റ്‌ഫോമിലൂട ലഭിക്കും. വെബ്‌സൈറ്റില്‍ ഇമെയില്‍ വിലാസം നല്‍കി വ്യക്തിഗത അക്കൗണ്ട് സൃഷ്ടിച്ചാണ് രജിസ്ട്രര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് ലഭിക്കുന്ന പട്ടികയില്‍ നിന്ന,് ഹജ്ജിന് പുറപ്പെടുന്ന രാജ്യം തെരഞ്ഞെടുക്കണം. 2024ല്‍ ഹാജിമാരെത്തുന്ന മുഴുവന്‍ രാജ്യങ്ങളുടേയും പട്ടിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News