Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഹജ്ജ് തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പാൻ വൈകിയാൽ നഷ്ടപരിഹാരം നൽകും 

February 20, 2024

news_malayalam_hajj_umrah_updates

February 20, 2024

ന്യൂസ്‌റൂം ഡെസ്ക്

മക്ക: ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് ഭക്ഷണം നൽകുന്നതിന് സമയം പാലിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം കമ്പനികളോടും സ്ഥാപനങ്ങളോടും നിർദേശിച്ചു. ഹജ്ജ് വേളയിൽ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലെ ആഭ്യന്തര തീർഥാടകർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സമയവും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.  ഭക്ഷണം വിളമ്പാൻ വൈകിയാൽ തീർഥാടകർക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

അറഫാ ദിനത്തിൽ പ്രഭാത ഭക്ഷണം വിളമ്പുന്നതിനുള്ള സമയം പ്രഭാത പ്രാർത്ഥനയ്ക്ക് (ഫജ്ർ) ശേഷം രാവിലെ 10:00 മണി വരെയും, ഉച്ചഭക്ഷണം വിളമ്പുന്നതിനുള്ള സമയം ഉച്ചയ്ക്ക് 1:30 മുതൽ 3 മണി വരെയാണെന്നും മന്ത്രാലയം അറിയിച്ചു. തീർത്ഥാടകർ അറഫാത്തിൽ നിന്നും മുസ്ദലിഫയിൽ തിരിച്ചെത്തിയ ഉടൻ തന്നെ രാത്രിയിലെ ഭക്ഷണവും നൽകണം.

തർവിയ്യ ദിനത്തിലും (ദുൽഹജ്ജ് 8) തഷ്രീഖ് ദിനങ്ങളിലും (ദുൽഹജ്ജ് 11, 12, 13) രാവിലെ 5 മണി മുതൽ 10 മണി വരെ പ്രഭാതഭക്ഷണവും, ഉച്ചയ്ക്ക് 1:30 മുതൽ 3:30 വരെ ഉച്ചഭക്ഷണവും, രാത്രി 8:30 മുതൽ 11:30 വരെ അത്താഴവും നൽകും.

അറഫാദിനത്തിൽ ഉച്ചഭക്ഷണം വിളമ്പാൻ കാലതാമസം നേരിട്ടാൽ മൊത്തം പാക്കേജിൻ്റെ അഞ്ച് ശതമാനവും, മുസ്ദലിഫയിൽ ഭക്ഷണം വിളമ്പാൻ വൈകിയാൽ 100 ​​റിയാലിൽ കൂടാത്ത മൂന്ന് ശതമാനവും തീർഥാടകന് നഷ്ടപരിഹാരം നൽകും. ഈദുൽ അദ്ഹയിൽ (ദുൽഹജ്ജ് 10) ഉച്ചഭക്ഷണം വിളമ്പാൻ കാലതാമസം നേരിട്ടാൽ, പാക്കേജ് മൂല്യത്തിൻ്റെ മൂന്ന് ശതമാനവും, മറ്റ് ദിവസങ്ങളിൽ ഭക്ഷണം വൈകുന്നതിന് പാക്കേജ് മൂല്യത്തിൻ്റെ മൂന്ന് ശതമാനവും നഷ്ടപരിഹാരം ലഭിക്കും. കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി ആഭ്യന്തര തീർഥാടകർക്ക് ഭക്ഷണം നൽകുകയാണെങ്കിൽ മൊത്തം പാക്കേജ് മൂല്യത്തിൻ്റെ ഒരു ശതമാനവും നഷ്ടപരിഹാരം ലഭിക്കും. 

അതേസമയം, തീർത്ഥാടകർക്കുള്ള താമസ സൗകര്യം നൽകുന്നത് വൈകിയാലും നഷ്ടപരിഹാരം ലഭിക്കും. താമസമൊരുക്കിക്കൊടുക്കാന്‍ രണ്ടു മണിക്കൂറിലധികം വൈകിയാല്‍ പരാതി നല്‍കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും പാക്കേജ് തുകയുടെ 10 ശതമാനവും, പാക്കേജില്‍ വാഗ്ദാനം ചെയ്തതിലും നിലവാരം കുറഞ്ഞ താമസമാണ് ഒരുക്കിയിരിക്കുന്നതെങ്കില്‍ 5 ശതമാനവും നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News