Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദി അറേബ്യയില്‍ ഹജ്ജ് സേവനങ്ങളുടെ ലൈസന്‍സിനുള്ള സമയപരിധി നീട്ടി

December 06, 2023

 Gulf_Malayalam_News

December 06, 2023

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: അടുത്ത ഹജ്ജ് സീസണിലേക്കുളള സേവനങ്ങളുടെ ലൈസന്‍സിനായി അപേക്ഷിക്കാനുള്ള സമയപരിധി സൗദി അറേബ്യ നീട്ടി. ഡിസംബര്‍ 12 വരെയാണ് നീട്ടിയത്. ലൈസന്‍സിനും അനുബന്ധമായ അപേക്ഷകള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിനുമാണ് സമയപരിധി ഒരാഴ്ച കൂടി നീട്ടിയതെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞമാസം ആരംഭിച്ച രജിസ്‌ട്രേഷന്‍ ഡിസംബര്‍ 5ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടിയത്. തീര്‍ത്ഥാടകര്‍ക്കായുള്ള താമസം, ഗതഗതം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. 

അടുത്ത ഹജ്ജ് സീസണ്‍ മെയ് 9 മുതലാണ് ആരംഭിക്കുക. കഴിഞ്ഞ സീസണില്‍ ഏകദേശം 2 ദശലക്ഷം തീര്‍ത്ഥാടകരാണ് ഹജ്ജിനെത്തിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News