November 12, 2023
November 12, 2023
മനാമ: ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂർ സ്വദേശി മരിച്ചു. ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജി (49 ) ആണ് മരിച്ചത്. രാവിലെ എഴുന്നേറ്റപ്പോള്‍ കടുത്ത നടുവേദന അനുഭവപ്പെട്ട ഷാജി അധികം താമസിയാതെ കുഴഞ്ഞുവീഴുകയായിരുന്നു. ബഹ്റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു.
ബഹ്റൈനിലുണ്ടായിരുന്ന കുടുംബം അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: സിംജ. മക്കള്‍: അദ്വൈത, ദത്താത്രേയ. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F