Breaking News
കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്കുള്ള അലവന്‍സില്‍ ഭേദഗതി വരുത്തി | ഗസയിലെ മനുഷ്യക്കുരുതിക്കെതിരെ യു.എസ് സർവകലാശാലകളിൽ പ്രക്ഷോഭം രൂക്ഷമാകുന്നു  | ഗസയിൽ തടവിലാക്കിയ രണ്ട് ഇസ്രയേലികളുടെ വീഡിയോ കൂടി ഹമാസ് പുറത്തുവിട്ടു | ഷാര്‍ജയില്‍ പൊതുസ്ഥലത്ത് കടുവയെ കണ്ടെന്ന് അഭ്യൂഹം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ് | കുവൈത്തിൽ നേരിയ ഭൂചലനം | തായിഫിൽ ഒഴുക്കില്‍ പെട്ട് സൗദി പൗരൻ മരിച്ചു; ഒരാളെ കാണാതായി | ഗസയിൽ നിന്നുള്ള ഇരുപത്തിമൂന്നാമത്തെ സംഘവും ചികിത്സയ്ക്കായി ഖത്തറിലെത്തി | ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി  | ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പുതിയ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു  | നക്സൽ നേതാവ് കുന്നേൽ കൃഷ്ണൻ അന്തരിച്ചു |
മോസ്‌കോ വെടിവെയ്പ്പില്‍ 115 മരണം; അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

March 23, 2024

news_malayalam_gulf_condems_shooting_attack_in_mosco

March 23, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദോഹ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെയ്പ്പിനെ അപലപിച്ച് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. ആക്രമണങ്ങള്‍ക്കെതിരെയുള്ള ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും റഷ്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഖത്തര്‍ ഭരണകൂടം അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്നും ഖത്തര്‍ ആശംസിച്ചു. ക്രിമിനല്‍ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നുവെന്നും ആക്രമണങ്ങളേയും ഭീകരതയേയും നിരസിക്കുന്നതായും യുഎഇ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. 

അതേസമയം ആക്രമണത്തില്‍ 115 പേര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ക്രോക്കസ് സിറ്റി ഹാളില്‍ റോക്ക് സംഗീത പരിപാടിക്കിടെയായിരുന്നു ആക്രമണം. ഓട്ടോമേറ്റഡ് തോക്കുകളുമായി എത്തിയ അഞ്ചോളം പേര്‍ കാണികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഐസ്‌ഐസ് (ഐസിഐഎല്‍) പറയുന്നതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. എട്ട് കുട്ടികളടക്കം 187-ഓളം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റവരില്‍ 60 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News