Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി

April 24, 2024

news_malayalam_local_organization_news_updates

April 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : QBFC സൂപ്പർ കപ്പിനായി ഖത്തർ ബ്ലാസ്റ്റേഴ്‌സ് (QBFC) സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി.16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് എഴുത്തുകാരനും അൾട്രാ മാരത്തോൺ റണ്ണറുമായ അബ്ദുൾ നാസർ, ഖത്തർ ഇന്റർ നാഷണൽ ഹോക്കി പ്രധിനിധി സാവിയോ നായിക് എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു.

ഗ്രൂപ്പ്‌ സ്റ്റേജ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നിന്ന് ഖത്തർ ബ്ലാസ്റ്റേഴ്‌സ്, ഗ്രാൻഡ് മാൾ എഫ് സി, ഖത്തർ തമിൾ സംഘം, ഓർബിറ്റ് എഫ് സി എന്നീ ടീമുകളാണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്..20 ന് നടന്ന സെമിഫൈനൽ മത്സങ്ങളിൽ ഓർബിറ്റ് എഫ് സി 2:0 നു ഖത്തർ ബ്ലാസ്റ്റർസിനെയും,ഗ്രാൻഡ് മാൾ എഫ് സി 4:1 ന് ഖത്തർ തമിൾ സംഘത്തെയും പരാജയപ്പെടുത്തി.തുടർന്ന് നടന്ന ആവേശകരമായ സെക്കന്റ്‌ റണ്ണർ അപ്പ്‌ നുള്ള പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. സമനിലയെ തുടർന്ന് നടത്തിയ നറുകെടുപ്പിൽ തമിൾ സംഘം ജേതാക്കളായി.

ഗ്രാൻഡ്മാൾ എഫ് സിയും  ഓർബിറ്റ് എഫ് സിയും തമ്മിൽ നടന്ന കലാശ പോരാട്ടത്തിൽ ഗ്രാൻഡ് മാൾ എഫ് സി, 4:1ന്  ഓർബിറ്റ് എഫ് സി യെ പരാജയപ്പെടുത്തി സൂപ്പർ കപ്പ് സ്വന്തമാക്കി. വിജയികൾക്ക് ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി നിഹാദ് അലി, ഖത്തർ ഫുട്‍ബോൾ അസോസിയേഷൻ (QFA) അഡ്മിൻ ആൻഡ് കോർപറേറ്റ് സപ്പോർട്ട് ഓഫീസർ അബ്‌ദുൾ അസീസ് ഹാജി എന്നിവർ ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു.
 സഫ്തർ, അൻവർ, ഷിബുലുൽ, കമറു, അനസ് വാവന്നൂർ, അറഫാത് ഗ്ലോബൽ ജിഷ്ണു അനസ് വയനാട്  എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News