Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു

April 24, 2024

news_malayalam_flagpole_competition_in_qatar

April 24, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം ദേശീയ പതാകയ്ക്കായുള്ള കൊടിമരം രൂപകല്‍പ്പന ചെയ്യുന്നതിന് മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 25 വരെ മത്സരം തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ഡിസൈന്‍ കാലപരവും നൂതവും ആയിരിക്കണം, ദേശീയ ഐക്യം, പൈതൃകം എന്നിവയില്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്നും വിഷ്വല്‍ ആര്‍ട്സ് സെന്റര്‍ ഡയറക്ടര്‍ ഹോദ അല്‍ സാദി പറഞ്ഞു. 

വ്യക്തമായതും പൂര്‍ണമായതുമായ ഡിസൈനുകളാണ് സമര്‍പ്പിക്കേണ്ടത്. ഡിസൈനിംഗിന്റെ എല്ലാ ഘട്ടങ്ങളുടേയും സമഗ്രമായ വിവരണം, ആശയം, അളവുകള്‍, സവിശേഷത എന്നിവ മത്സരത്തിന്റെ അപേക്ഷയില്‍ കൃത്യമായി അവതരിപ്പിക്കണം. ത്രിമാന ആകൃതിയിലായിരിക്കണം ഡിസൈനിംഗ് നടത്തേണ്ടത്. കുറഞ്ഞത് രണ്ട് ഇന്റര്‍ഫേസുകള്‍ ഉണ്ടായിരിക്കണം. ഉപയോഗിക്കുന്ന ഡിസൈനിംഗ് സോഫ്റ്റുവെയറുകളുടെ വിവരങ്ങളും അപേക്ഷയില്‍ രേഖപ്പെടുത്തണം.  

അപേക്ഷകര്‍ ഖത്തര്‍ പൗരന്മാരായിരിക്കണം. ഒരാള്‍ക്ക് ഒരു ഡിസൈന്‍ മാത്രമാണ് സമര്‍പ്പിക്കാന്‍ അവസരം. എന്‍ട്രികള്‍ മറ്റ് മത്സരങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. വിജയിയായി തിരഞ്ഞെടുക്കുന്ന ഡിസൈനുകളുടെ പൂര്‍ണമായ അവകാശം സാംസ്‌കാരിക മന്ത്രാലയത്തിനായിരിക്കുമെന്നും ഹോദ അല്‍ സാദി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News