Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദി അറേബ്യയില്‍ ആദ്യ ആര്‍ട്‌സ് കോളേജ് തുറന്നു

February 12, 2024

news_malayalam_new_arts_college_inaugurated_in_saudi_arabia

February 12, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്: സൗദിയില്‍ ആദ്യത്തെ ആര്‍ട്‌സ് കോളേജ് തുറന്നു. പെര്‍ഫോമിംഗ് ആര്‍ട്‌സ്, വിഷ്വല്‍ ആര്‍ട്‌സ് ഉള്‍പ്പെടെയുള്ള ഡിപ്പാര്‍ട്ടുമെന്റുകള്‍ കോളേജിലുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക പുരോഗതി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ആദ്യത്തെ ആര്‍ട്‌സ് കോളേജ് രാജ്യത്ത് ഉദ്ഘാടനം ചെയ്തത്. സൗദി സാംസ്‌കാരിക മന്ത്രാലയം, കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പുതിയ കോളേജ് പ്രവര്‍ത്തനമാരംഭിച്ചത്. വിഷന്‍ 2030ന്റെ ഭാഗമായാണ് നടപടി. ഫെബ്രുവരി 11ന് യൂണിവേഴ്‌സിറ്റി തിയറ്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സാംസ്‌കാരിക ഡെപ്യൂട്ടി മന്ത്രി ഹമദ് ബിന്‍ മുഹമ്മദ് ഫയീസ്, കിംഗ് സൗദ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ.ബദ്രന്‍ ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ഒമര്‍ എന്നിവര്‍ പങ്കെടുത്തു. 

ദേശീയ-അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന ഉയര്‍ന്ന നിലവാരമുള്ള സ്‌പെഷ്യലൈസ്ഡ് അക്കാദമിക് പ്രോഗ്രാമുകള്‍ കോളേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. കലാരംഗത്ത് പ്രത്യേക ഗവേഷണങ്ങളും ശാസ്ത്രീയ പഠനങ്ങളും നടത്താനാണ് കോളേജ് ലക്ഷ്യമിടുന്നത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News