Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ഷാര്‍ജയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം; പാകിസ്ഥാന്‍ സ്വദേശിയായ അച്ഛനും മകളും മരിച്ചു 

January 25, 2024

news_malayalam_fire_accident_in_uae_reported

January 25, 2024

ന്യൂസ്‌റൂം ഡെസ്ക്

ഷാര്‍ജ: ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ പാകിസ്ഥാന്‍ സ്വദേശികളായ അച്ഛനും മകളും മരിച്ചു. ശ്വാസം മുട്ടിയാണ് പാകിസ്ഥാന്‍ പൗരനും പതിനൊന്ന് വയസ്സുള്ള മകളും മരണപ്പെട്ടതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ അല്‍ ഖാസിമി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന ഇവരുടെ ഒന്‍പത്, അഞ്ച് വയസ്സുള്ള മറ്റ് രണ്ട് കുട്ടികളേയും ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ സുഖം പ്രാപിക്കുന്നതായാണ് വിവരം. 

മുവൈലെ പ്രദേശത്തെ മൂന്നാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെ 2.08നായിരുന്നു തീപിടിത്തമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സമി ഖമീസ് അല്‍ നഖ്ബി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. തീപിടിത്തത്തിന് പിന്നാലെ പുക കെട്ടിടത്തിലേക്ക് മുഴുവന്‍ വ്യാപിച്ചു. തുടര്‍ന്ന് കെട്ടിടത്തിലെ മറ്റ് താമസക്കാരെ ഉടന്‍ ഒഴിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഫോറന്‍സിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. അതേസമയം അപകട കാരണം വ്യക്തമല്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News