Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ നാലിടങ്ങളിൽ തീപിടിത്തം; ഒരു മരണം 

January 15, 2024

news_malayalam_death_news_in_saudi

January 15, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദിയിൽ തബൂക്ക്- അല്‍ മുറൂജ് സ്ട്രീറ്റിലെ പെട്രോള്‍ പമ്പിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റെഡ് ക്രസന്റ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ (ഞായർ) രാത്രിയാണ് സംഭവം. 

കൂടാതെ, സൗദിയിൽ മറ്റ് മൂന്നിടങ്ങളിലുണ്ടായ തീപിടിത്തത്തിൽ നിന്ന് 13 പേരെ സിവിൽ ഡിഫൻസ് രക്ഷിച്ചു. വടക്കൻ പ്രവിശ്യയിലെ തബൂക്കിലും പടിഞ്ഞാറൻ മേഖലയിെലെ തായിഫിലും കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുമാണ് തീപിടിത്തമുണ്ടായത്. 

തായിഫിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്ന് ആറു പേരെയാണ് രക്ഷപ്പെടുത്തിയത്. തബൂക്കിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാളെ പരിക്കുകളോടെയും ബാക്കി ആറു പേരെ സുരക്ഷിതരായും രക്ഷപ്പെടുത്തി. ദമ്മാമിൽ കിംഗ് അബ്ദുൽ അസീസ് തുറമുഖത്തോടനുബന്ധിച്ചുള്ള കണ്ടെയ്നർ യാഡിലുണ്ടായ തീപിടിത്തം കൂടുതൽ നാശനഷ്ടങ്ങളോ ആളപയമോ ഉണ്ടാകാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് ആകാശത്തേക്കുയർന്ന പുകച്ചുരുളകൾ ആളുകൾക്കിടയിൽ ഭീതിപടർത്തിയിരുന്നു. 

അതേസമയം കഴിഞ്ഞ ദിവസം മദീനയില്‍ വീട്ടില്‍ തീ പടര്‍ന്നു പിടിച്ചിരുന്നു. ശൂറാന്‍ ഡിസ്ട്രിക്ടിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി.സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. വീടിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News