Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
റിയാദിൽ കെമിക്കൽ കമ്പനിയി ൽ  തീപ്പിടുത്തം,രണ്ടു പേർ മരിച്ചു

January 03, 2024

news_malayalam_fire_accident_in_saudi_reported

January 03, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: റിയാദിൽ  കെമിക്കൽ കമ്പനിയിലുണ്ടായ തീപിടുത്തതിൽ രണ്ടു പേർ തൽക്ഷണം മരിച്ചു.സൗദി കെമിക്കല്‍ കമ്പനിയുടെ റിയാദിലെ ഫാക്ടറിയിലാണ് ചൊവ്വാഴ്ച പുലർച്ചെ അപകടമുണ്ടായത്. നാല് പേര്‍ക്ക് പരിക്കേറ്റു.

അത്ശാനയിലെ ഫാക്ടറിയില്‍ പ്രൊഡക്ഷൻ ലൈനിലെ റിയാക്ടറിലാണ് അപകടം സംഭവിച്ചെതന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

നാശനഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തലുകള്‍ നടത്തി. ഒരു കോടി റിയാലിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നതെന്ന് കെമിക്കല്‍ കമ്പനിയെ ഉദ്ധരിച്ച്‌ 'സൗദി തദാവുല്‍' റിപ്പോര്‍ട്ട് ചെയ്തു.

ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകള്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. കേടുപാടുകള്‍ തീര്‍ക്കാനും പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനുമുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കമ്പനി പറഞ്ഞു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News