Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയില്‍ പ്രവാസികള്‍ക്ക് വിരലടയാള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

December 27, 2023

news_malayalam_new_rules_in_saudi

December 27, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. സേവനങ്ങള്‍ ലഭിക്കുന്നതിന് വിരലടയാള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു. ആറ് വയസ്സുമുതലുള്ള കുടുംബാംഗങ്ങളുടെ വിരലടയാളം രജിസ്ട്രര്‍ ചെയ്യണം. 

അതേസമയം എക്‌സിറ്റ്/ റീ എന്‍ട്രി വിസയിലുള്ള പ്രവാസികള്‍ക്ക് അവരുടെ സാധുവായ വിസയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് മടങ്ങാന്‍ കഴിയുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അധികൃതര്‍ വ്യക്തമാക്കി. എക്‌സിറ്റ്/ റീ എന്‍ട്രി വിസ ഉടമകള്‍ക്ക് അബ്ഷിര്‍ പ്ലാറ്റ്‌ഫോമിലൂടെയോ മുഖീം പോര്‍ട്ടല്‍ വഴിയോ അനുബന്ധ ഫീസ് അടച്ച് ഡിജിറ്റലായി വിസ നീട്ടാന്‍ കഴിയുമെന്നും എക്‌സിറ്റ്/ റീ എന്‍ട്രി നല്‍കുന്നതിന് കുറഞ്ഞത് 90 ദിവസവും ഫൈനല്‍ എക്‌സിറ്റ് വിസയ്ക്ക് 60 ദിവസവും പാസ്‌പോര്‍ട്ടിന് സാധുത ഉണ്ടായിരിക്കണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News