Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയില്‍ പെട്രോള്‍ സ്റ്റേഷനുകളിലെ നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക പരിഷ്‌കരിച്ചു

February 17, 2024

news_malayalam_new_rules_in_saudi

February 17, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദിയില്‍ പെട്രോള്‍ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് പുതുക്കിയ പിഴകള്‍ പ്രാബല്യത്തില്‍ വന്നു. മുനിസിപ്പല്‍ ഗ്രാമകാര്യ ഭവന മന്ത്രാലയം അടുത്തിടെയാണ് പിഴകള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. പെട്രോള്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട് 30 തരം നിയമലംഘനങ്ങള്‍ക്കാണ് പിഴത്തുകകള്‍ പുതുക്കി നിശ്ചയിച്ചത്. 

ലൈസന്‍സ് ഇല്ലാതെ പെട്രോളിയം ഉല്‍പന്നങ്ങള്‍ വ്യാപാരം ചെയ്യുന്ന സ്റ്റേഷനുകള്‍ അടച്ചുപൂട്ടുകയും 10,000 റിയാല്‍ പിഴ ചുമത്തുകയും ചെയ്യും. നിശ്ചിത മാനദണ്ഡങ്ങളും ഗുണനിലവാരവും പാലിക്കാതെയുള്ള പെട്രോളിയം അല്ലെങ്കില്‍ ഇതര ഉല്‍പ്പന്നങ്ങള്‍ കലര്‍ത്തിയ പെട്രോളിയം വില്‍പന നടത്തിയാലും സ്റ്റേഷന്‍ അടച്ചുപൂട്ടുകയും 10,000 റിയാല്‍ പിഴ ചുമത്തുകയും ചെയ്യും.

പെട്രോള്‍ സ്റ്റേഷനുകളില്‍ സര്‍വിസ് സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ ലൂബ്രിക്കേഷന്‍, ഓയില്‍ ചെയ്ഞ്ചിങ്ങിനുള്ള ഷോപ്പ് പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ ചെയ്താല്‍ 5,000 റിയാലാണ് പിഴ. നമസ്‌കാര പള്ളി, കോഫി ഷോപ്പ് അല്ലെങ്കില്‍ റസ്‌റ്റോറന്റ്, ടയര്‍ വില്‍ക്കാനും നന്നാക്കാനുമുള്ള കട എന്നിവ ഇല്ലാതിരുന്നാലും പിഴ ചുമത്തും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News