Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ തൊഴില്‍-താമസ നിയമ ലംഘനങ്ങള്‍ക്ക് നടപടി കര്‍ശനമാക്കുന്നു; ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും

March 09, 2024

news_malayalam_fine_for_residency_labour_violation_in_saudi_arabia

March 09, 2024

അഞ്ജലി ബാബു

റിയാദ്: സൗദി അറേബ്യയില്‍ താമസ-തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് നടപടി കര്‍ശനമാക്കുന്നു. നിയമലംഘകര്‍ക്ക് കര്‍ശനമായ പിഴ ചുമത്തുമെന്ന് പൊതു സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. റെസിഡന്‍സി- തൊഴില്‍ നിയമലംഘനം, നിയമ ലംഘകര്‍ക്ക് സഹായം നല്‍കല്‍ (ജോലി, പാര്‍പ്പിടം) എന്നിവയ്ക്ക് പിഴ ചുമത്തുമെന്ന് പൊതുസുരക്ഷാ ഡയറക്ടറേറ്റ് വ്യക്തമാക്കി. 

നിയമ ലംഘകര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും പരമാവധി ആറ് മാസം വരെ തടവും വിധിക്കും. നിയമ ലംഘനത്തിന് പിടിയിലാകുന്ന പ്രവാസികളെ നാടുകടത്തുമെന്നും സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അധികൃതരെ അറിയിക്കണം. മക്ക, റിയാദ് മേഖലകളില്‍ 911 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അതോറിറ്റി അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News