Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുറ്റകൃത്യം മറച്ചുവെയ്ക്കല്‍; സൗദിയില്‍ ഏഷ്യന്‍ പൗരന് തടവും പിഴയും നാടുകടത്തലും

April 02, 2024

news_malayalam_expat_get_imprisonment_and_penalty_for_concealment_of_crime

April 02, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ വാണിജ്യ പരമായ കുറ്റകൃത്യം മറച്ചുവെച്ചതിന് ഏഷ്യന്‍ പൗരനും സൗദി പൗരനും റിയാദ് കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചു. ഇരുവര്‍ക്കും അഞ്ച് ലക്ഷം റിയാല്‍ പിഴയും ചുമത്തി. വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമം ലംഘിച്ചതിന് ഇരുവരുടേയും അക്കൗണ്ടുകളില്‍ നിന്ന് പിടിച്ചെടുത്ത അനധികൃതമായ പണവും കണ്ടുകെട്ടാന്‍ കോടതി വിധിച്ചു. പ്രശസ്തമായ ബ്രാന്‍ഡുകളുടെ ഗുണനിലവാരം കുറഞ്ഞ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉപയോഗിക്കുക, വ്യാജ സ്‌പെയര്‍ പാര്‍ട്‌സുകള്‍ സൂക്ഷിക്കുക എന്നിവയ്ക്കാണ് പ്രതികള്‍ പിടിയിലായത്.

വാണിജ്യ സ്ഥാപനം അടച്ചുപൂട്ടാനും ശിക്ഷ കഴിഞ്ഞ് ഏഷ്യന്‍ പൗരനെ നാടുകടത്താനും കോടതി ഉത്തരവുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത് എന്നാണ് വിവരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News