Breaking News
യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു | യുഎഇയില്‍ വന്‍ തീപിടിത്തം; ആളപായമില്ല | ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം, ഏഴ് പേരുടെ നില ഗുരുതരം | ദുബായ് മെട്രോയുടെ സ്റ്റോപ്പുകളിൽ മാറ്റം; 4 സ്റ്റേഷനുകളിൽ മെട്രോ നിർത്തില്ല | സൗദിയിൽ സ്വിമ്മിങ്‌ പൂളിൽ വീണ് ഒരു വയസ്സുള്ള മലയാളി കുട്ടി മരിച്ചു | വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം |
പ്രാവസികള്‍ക്ക് തിരിച്ചടി; ഖത്തറിലെ മണി എക്‌സ്‌ചേഞ്ചുകള്‍ നാട്ടിലേക്ക് പണമയക്കാനുള്ള നിരക്ക് വര്‍ധിപ്പിച്ചു

March 27, 2024

news_malayalam_exchange_houses_in_qatar_raises_fees_for_international_money_exchanges

March 27, 2024

അഞ്ജലി ബാബു

ദോഹ: ഖത്തറിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ രാജ്യാന്തര പണമിടപാടുകള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്തി. ഓരോ ഇടപാടുകള്‍ക്കും ഫീസ് നിരക്കില്‍ അഞ്ച് ഖത്തര്‍ റിയാലാണ് അധികമായി വര്‍ധിപ്പിച്ചത്. നേരത്തെ 15 റിയാലായിരുന്നു ഫീസ് നിരക്ക്. ഇനിമുതല്‍ ഓരോ ഇടപാടിനും 20 റിയാല്‍ ഫീസ് ഈടാക്കും.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള നിരക്കുകളാണ് വര്‍ധിപ്പിച്ചത്. നേരിട്ട് എക്‌സ്‌ചേഞ്ച് ഹൗസുകളില്‍ എത്തിയുള്ള ഇടപാടുകള്‍ക്കും ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടുകള്‍ക്കും പുതിയ നിരക്ക് ബാധകമാണ്. 

അതേസമയം യൂറോപ്യന്‍ രാജ്യങ്ങളിലെ ഫീസ് നിരക്കുകള്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അനുസൃതമായി വ്യത്യാസപ്പെടുമെന്ന് പ്രദേശിക പണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രാദേശിക എക്‌സ്‌ചേഞ്ച് കമ്പനികളുടെ അംഗീകാരത്തോടെയാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളുടെ ചെലവുകള്‍ ഉയരുന്നതിന്റെ ഭാഗമായാണ് ഫീസ് നിരക്കുകള്‍ ഉയര്‍ത്തിയതെന്നാണ് വിവരം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News