November 13, 2023
November 13, 2023
മക്ക: ഉംറ നിർവഹിക്കാനെത്തിയ എറണാകുളം സ്വദേശി മക്കയിൽ മരിച്ചു.എറണാകുളം മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. പെരുമ്പാവൂര്‍ അൽ ബദ്രീസ് ഉംറ സംഘത്തോടൊപ്പം നവംബർ 1നാണ് മക്കയിലെത്തിയത്.
ഭർത്താവ്: ഷാൻ (ദുബായ്). പിതാവ്: ആലക്കട മുഹമ്മദ്, മാതാവ്: ജാസ്മിന്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സാലിഹ. നിയമനടപടികൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F