Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
റിയാദില്‍ ഇ-സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് പ്രഖ്യാപിച്ചു

October 23, 2023

news_malayalam_sports_news_updates

October 23, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയില്‍ ഇ- സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് പ്രഖ്യാപിച്ചു. സൗദി ആതിഥേയത്വം വഹിക്കുന്ന ന്യൂ വേള്‍ഡ് സ്‌പോര്‍ട്‌സ് കോണ്‍ഫറന്‍സില്‍ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് വേള്‍ഡ് കപ്പിന്റെ പ്രഖ്യാപനം നടത്തിയത്. ഇലക്ട്രോണിക് സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് ഫൗണ്ടേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. 2024ല്‍ വേള്‍ഡ് കപ്പിന്റെ ആദ്യപതിപ്പ് നടക്കും. 

പ്രമുഖ കായിക, അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് രാജ്യത്തെ മുന്‍നിരയില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. സൗദിയെ ഗെയിമിംഗിനും ഇലക്ട്രോണിക് സ്‌പോര്‍ട്‌സിനും വേണ്ടിയുള്ള ആദ്യത്തെ ആഗോള കേന്ദ്രമാക്കാനുള്ള ചുവടുവെയ്പ്പാണ് ഇതെന്ന് കിരീടാവകാശി പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഇലക്ട്രോണിക് ഗെയിമിംഗ് മേഖലയില്‍ താല്‍പര്യമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കാനും സൗദി ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനും ടൂര്‍ണമെന്റ് സഹായിക്കും. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഫൗണ്ടേഷന്‍ പിന്നീട് വെളിപ്പെടുത്തും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News