Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് ഇലക്ട്രിക് വിമാന സർവീസ് വരുന്നു 

January 13, 2024

news_malayalam_development_updates_in_saudi

January 13, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: ജിദ്ദ കിങ്‌ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹോട്ടൽ എയർസ്ട്രിപ്പുകളിലേക്ക് ഇലക്ട്രിക് വിമാന സർവീസ് വരുന്നു. സൗദി വിമാന കമ്പനിയായ സൗദിയയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജിദ്ദയിലെത്തുന്ന ഹജ്ജ്-ഉംറ തീർത്ഥാടകരെ വേഗത്തിൽ ഹറമുകളിൽ എത്തിക്കുന്നതിന്നാണ് സർവീസുകൾ ആരംഭിക്കുന്നത്. 

സർവ്വീസിനായി 100 ജർമൻ ഇലക്ട്രിക് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചതായി സൗദി കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അബ്ദുല്ല അൽ-ഷഹ്‌റാനി പറഞ്ഞു. നാലോ ആറോ യാത്രക്കാരുമായി പോകുന്ന വിമാനം പരമാവധി 200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കുമെന്നും ചെറിയ എൻജിനുകളുടെ സഹായത്തോടെ ലാൻഡ് ചെയ്യുമെന്നും അൽ-ഷഹ്‌റാനി വ്യക്തമാക്കി.

ആദ്യ ഘട്ടത്തിന് ശേഷം വിമാനങ്ങളുടെ എണ്ണവും യാത്രക്കാരുടെ ശേഷിയും വർധിപ്പിക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സർവീസുകൾ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും ഷഹ്‌റാനി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News