Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ പെരുന്നാൾ അവധിയിൽ ഭേദഗതി വരുത്തി

January 17, 2024

news_malayalam_new_rules_in_saudi

January 17, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്​: സൗദിയിൽ പെരുന്നാൾ അവധിയിൽ ഭേദഗതി വരുത്തി. ഇന്നലെ (ചൊവ്വാഴ്​ച്ച) റിയാദിൽ സൽമാൻ രാജാവി​ന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സർക്കാർ തലത്തിലുള്ള​ ഈദുൽ ഫിത്വർ, ഈദുൽ അദ്​ഹ (ചെറിയ പെരുന്നാൾ വലിയ പെരുന്നാൾ) എന്നിവയുടെ ഔദ്യോഗിക അവധി പരമാവധി അഞ്ച്​ ദിവസങ്ങളായി ചുരുക്കി​​. 

അതേസമയം, അബുദാബി കൊമേഴ്‌സ്യൽ ബാങ്കിന് രാജ്യത്ത് ബാങ്കിങ്​ പ്രവർത്തനം നടത്താൻ അനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.​ കൊമേഴ്‌സ്യൽ ബാങ്കിന്റെ ഒരു ശാഖ തുറക്കുന്നതിന് ലൈസൻസ് അനുവദിക്കാനാണ്​ അംഗീകാരം നൽകിയത്​. കനേഡിയൻ പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി നടത്തിയ ഫോൺ സംഭാഷണം ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സൗദിയും നിരവധി രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളുടെ ഉള്ളടക്കവും, പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങളും മന്ത്രിസഭ ചർച്ച ചെയ്​തു. 

ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നതിൽ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ശ്രമങ്ങളെയും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സമ്മേളനത്തിന്റെ പങ്കിനെയും മന്ത്രിസഭ പ്രശംസിച്ചു. അന്താരാഷ്​ട്ര മൈനിങ്​ സമ്മേളനം മൂന്നാം പതിപ്പിന്റെ പ്രവർത്തന ഫലങ്ങളും 133 രാജ്യങ്ങളുടെ വിപുലമായ ആഗോള പങ്കാളിത്തവും രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സർക്കാർ ഏജൻസികൾക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമിടയിൽ 75 കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കലും മന്ത്രിസഭ ചർച്ച ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News