Breaking News
കുവൈത്തിൽ നേരിയ ഭൂചലനം | തായിഫിൽ ഒഴുക്കില്‍ പെട്ട് സൗദി പൗരൻ മരിച്ചു; ഒരാളെ കാണാതായി | ഗസയിൽ നിന്നുള്ള ഇരുപത്തിമൂന്നാമത്തെ സംഘവും ചികിത്സയ്ക്കായി ഖത്തറിലെത്തി | ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി  | ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പുതിയ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു  | നക്സൽ നേതാവ് കുന്നേൽ കൃഷ്ണൻ അന്തരിച്ചു | ഹോര്‍ലിക്സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' അല്ല; ലേബല്‍ ഒഴിവാക്കി | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പല്‍ ഉടന്‍ വിട്ടയയ്ക്കും | തീവ്രവാദ പ്രവർത്തനം: റിയാദിൽ സൗദി പൗരന് വധശിക്ഷ നടപ്പാക്കി | യു.എ.ഇയിൽ നേരിയ ഭൂചലനം  |
ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും 

March 28, 2024

news_malayalam_doha_expo_conclude_today

March 28, 2024

ന്യൂസ്റൂം ബ്യൂറോ

ദോഹ: ദോഹ എക്സ്പോ 2023 ഇന്ന് സമാപിക്കും. അല്‍ബിദ പാര്‍ക്കില്‍ 2023 ഒക്ടോബറില്‍ ആരംഭിച്ച എക്സ്പോ ആറ് മാസത്തിന് ശേഷമാണ് ഇന്ന് സമാപിക്കുന്നത്. സമാപനത്തിന് മുന്നോടിയായി എക്സ്പോയിലെ മികച്ച പവലിയനുകളെ അധികൃതര്‍ ആദരിച്ചു. ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ്(ബിഐഇ), ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് (എഐപിഎച്ച്) എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് വിദഗ്ധരുടെ ജൂറിയാണ് വിജയികളായ പവലിയനുകള്‍ തിരഞ്ഞെടുത്തത്. 

മികച്ച സ്വയം നിര്‍മ്മിത പവലിയനുള്ള അവാര്‍ഡ് യുഎഇ സ്വന്തമാക്കി. എക്സ്പോയിലെ ഏറ്റവും വലിയ പവലിയനായി റിപ്പബ്ലിക് ഓഫ് കൊറിയയേയും തിരഞ്ഞെടുത്തു. ഇടത്തരം പവലിയനുള്ള പുരസ്‌കാരം സെനഗലും സ്വന്തമാക്കി. മികച്ച ഇന്റീരിയര്‍ ഡിസൈനിങ്ങിനുള്ള സ്വര്‍ണ മെഡലിന് ജപ്പാന്റെ പവലിയന്‍ അര്‍ഹമായി. പ്രോഗ്രാമിംഗ് അവാര്‍ഡ് ഇറ്റലിക്കും സമ്മാനിച്ചു. ദോഹ എക്സ്പോയുടെ പ്രധാന തീം അവതരിപ്പിച്ച പവലിയനും അവാര്‍ഡ് സമ്മാനിച്ചു. 

സന്ദര്‍ശകരുടെ എണ്ണം, പങ്കാളിത്തം, ശില്‍പശാലകള്‍, വിനോദ പരിപാടികള്‍, നൂതന സംരംഭങ്ങള്‍, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടങ്ങള്‍ എന്നിവയില്‍ എക്സ്പോ നേടിയ വിജയം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ദോഹ എക്‌സ്‌പോ 2023ന്റെ സംഘാടക സമിതി സെക്രട്ടറി ജനറല്‍ ഡോ. ഫയിഖ അഷ്‌കനാനി പറഞ്ഞു. എക്സ്പോയില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളേയും എക്സ്പോ വലിയ വിജയത്തിലേക്ക് നയിച്ച എക്സ്പോ ടീമിനേയും സംഘാടക സമിതിയേയും ഫയിഖ അഭിനന്ദിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News