Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെ ജയിലിലേക്ക് മാറ്റി 

April 01, 2024

news_malayalam_aravind-kejrival_updates

April 01, 2024

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. റൗസ് അവന്യു കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. പാസ്‌വേർഡ് ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ലെന്നും, ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്നും, അന്വേഷണത്തോട് കെജ്‌രിവാൾ നിസ്സഹകരണമാണ് കാണിക്കുന്നതെന്നും ഇഡി കോടതിൽ പറഞ്ഞു. 

14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് അരവിന്ദ് കെജ്‌രിവാളിനെ വിട്ടിരിക്കുന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭ്യർത്ഥനകൾ മുന്നോട്ടുവെച്ചു. മഹാഭാരതവും രാമയണവും ഉൾപ്പെടെയുള്ള പുസ്തകങ്ങളും ജപമാലയും മരുന്നുകളും എത്തിക്കാൻ അനുവാദം നൽകണമെന്ന് അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു.

മദ്യനയ രൂപീകരണ സമയത്ത് ഉപയോഗിച്ചിരുന്ന ഫോൺ തന്റെ പക്കൽ ഇല്ല എന്നാണ് കെജ്രിവാൾ ഇഡിക്ക് നൽകിയ മറുപടി. കസ്റ്റഡിയിൽ കഴിഞ്ഞ കേജരിവാളിനെ ദിവസവും അഞ്ചുമണിക്കൂറിൽ ഏറെയാണ് ഇഡി ചോദ്യം ചെയ്തത്. കെജ്‌രിവാളിന്റെ ഫോണിലുള്ള പാർട്ടിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദ്ധതികൾ ബിജെപിക്ക് ചോർത്തി നൽകാനാണ് ഇഡി ശ്രമിക്കുന്നത് എന്നാണ് ആംആദ്മി പാർട്ടിയുടെ ആരോപണം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News