Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയില്‍ എക്‌സിറ്റ്/ റീ എന്‍ട്രി വിസകളുടെ റദ്ദാക്കല്‍ തൊഴിലുടമയുമായി ബന്ധിപ്പിച്ചിട്ടുള്ള അബ്ഷിര്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും

December 30, 2023

news_malayalam_development_updates_in_saudi

December 30, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയില്‍ പ്രാവസികളുടെ എക്‌സിറ്റ്/ റീ എന്‍ട്രി വിസകള്‍ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമായ അബ്ഷിറിലൂടെ റദ്ദാക്കാന്‍ കഴിയുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. തൊഴിലുടമയുമായി ബന്ധിപ്പിച്ചിട്ടുള്ള അബ്ഷിര്‍ അക്കൗണ്ടിലൂടെയാണ് വിസ റദ്ദാക്കുന്നതെന്നും ഇഷ്യുവന്‍സ് ഫീസ് റീഫണ്ട് ചെയ്യാനാകില്ലെന്നും സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു. 

പ്രവാസികള്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ അബ്ഷിറിലൂടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു. സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണിത്. ഇഖാമ/ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍, എക്‌സിറ്റ്/ റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് വിസ എന്നീ സേവനങ്ങളും അബ്ഷിറിലുണ്ട്. 

അതേസമയം എക്‌സിറ്റ്/ റീ എന്‍ട്രി വിസയിലുള്ള വിദേശികള്‍ക്ക് അവരുടെ സാധുവായ വിസയുടെ അവസാന ദിവസം വരെ സൗദിയിലേക്ക് മടങ്ങാന്‍ കഴിയും. രാജ്യത്തിന് പുറത്തുള്ള എക്‌സിറ്റ്/ റീ എന്‍ട്രി വിസ ഉടമകള്‍ക്ക് അബ്ഷിര്‍ പ്ലാറ്റ്‌ഫോം വഴിയോ മുഖീം പോര്‍ട്ടല്‍ വഴിയോ അനുബന്ധ ഫീസടച്ച് ഡിജിറ്റലായി വിസ നീട്ടാനും കഴിയുമെന്ന് പാസ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News