Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ എല്ലാ രാജ്യക്കാര്‍ക്കും ഇനി ബിസിനസ് വിസിറ്റ് വിസ അനുവദിക്കും

November 06, 2023

Gulf_Malayalam_News

November 06, 2023

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൗദിയിലേക്ക് ബിസിനസ് വിസിറ്റ് വിസ അനുവദിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഏതാനും രാജ്യങ്ങള്‍ക്ക് മാത്രമായി അനുവദിച്ചിരുന്ന നിക്ഷേപക സന്ദര്‍ശക വിസ എടുത്തു കളയാന്‍ വിദേശകാര്യ വകുപ്പും നിക്ഷേപ മന്ത്രാലയവും ചേര്‍ന്ന് തീരുമാനിച്ചു. 

എല്ലാ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നിക്ഷേപ സന്ദര്‍ശക വിസ അനുവദിക്കുമെന്നും വിസ നടപടികള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായും മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റ ഏകീകൃത വിസ പ്ലാറ്റ്‌ഫോം വഴി എളുപ്പത്തില്‍ വിസ ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിച്ച് വിദേശ നിക്ഷേപം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം നിക്ഷേപകര്‍ക്കായി കഴിഞ്ഞവര്‍ഷം സന്ദര്‍ശക ഇന്‍വെസ്റ്റര്‍ വിസയും സൗദി അവതരിപ്പിച്ചിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News