Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ ലോറിയിൽ കയറ്റിയ മണ്ണുമാന്തി യന്ത്രം തട്ടി നടപ്പാലം തകർന്നു; ആളപായമില്ല 

March 12, 2024

news_malayalam_accident_news_in_saudi

March 12, 2024

ന്യൂസ്‌റൂം ബ്യുറോ

ഖമീസ്​ മുശൈത്​: സൗദി അറേബിയയിൽ ലോറിയിൽ കയറ്റി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിന്‍റെ ഭാഗങ്ങൾ തട്ടി ഖമീസ്​ മുശൈത്ത്​ നഗരത്തിലെ നടപ്പാലം തകർന്നു. ഇന്നലെ (തിങ്കളാഴ്​ച) രാവിലെയാണ് സംഭവം. അമീർ സുൽത്താൻ റോഡിലെ നടപ്പാലമാണ്​ തകർന്നത്​. ആളപായമില്ല. 

ലോറിയിൽ കയറ്റുന്ന ലോഡിന്‍റെ അനുവദനീയമായ ഉയരപരിധി അഞ്ചര മീറ്ററാണ്​. എന്നാൽ മണ്ണുമാ​ന്തി യന്ത്രം അതിനേക്കാൾ ഉയരമുള്ളതായിരുന്നു. ഭാരമുള്ള ഉപകരണമായതിനാൽ അത്​ വന്നിടിച്ചതിനെ തുടർന്ന്​​ പാലം തകർന്ന്​ വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാലത്തിന്‍റെ വലത്​ ഭാഗത്തിന്‍റെ ഒരു ഭാഗം തകർന്നുവീണു. ഉടനെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും അവശിഷ്​ടങ്ങൾ പൂർണമായും നീക്കം ചെയ്യുകയും ചെയ്​തെന്ന്​ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News