Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനിൽ ലഭിക്കും

September 28, 2023

news_malayalam_qatar

September 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദമ്മാം: സൗദിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനിൽ ലഭിക്കും. വ്യക്തിഗത പോർട്ടലായ അബ്ഷിറിലാണ് പുതിയ സേവനം ഉൾപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലത്തിന് കീഴിൽ നടന്നു വരുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.

ജനന മരണ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനും, രജിസ്ട്രേഷൻ ചെയ്യുന്നതിനുമാണ് പുതിയ സംവിധാനം. സ്വദേശികൾക്കും വിദേശികൾക്കും സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനും, ഉപയോക്താക്കളുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയയം അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News