August 01, 2023
August 01, 2023
ന്യൂസ്‌റൂം ബ്യൂറോ
ദോഹ :സൗദിയില്‍ നടക്കുന്ന ജി.സി.സി ജൂനിയര്‍ ബാസ്കറ്റ്ബാളില്‍ ഖത്തർ ഫൈനലിൽ കടന്നു..ഇതോടെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് ടീമിന് യോഗ്യത നേടാനായി.
സെമിയില്‍ കുവൈത്തിനെ തോല്‍പിച്ചായിരുന്നു ഖത്തറിന്റെ കൗമാര കുതിപ്പ് .സ്കോര്‍: 75-72. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യരായ ടീമിനെ ഖത്തര്‍ ബാസ്കറ്റ്ബാള്‍ ഫെഡറേഷൻ സെക്രട്ടറി ജനറല്‍ സാദൂൻ അല്‍ കുവാരി അഭിനന്ദിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm