Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഏഷ്യൻ പാരാ ഗെയിംസ് 100 മീറ്റർ വീൽചെയർ ഓട്ടമത്സരത്തിൽ ഖത്തറിന് വെങ്കലം

October 23, 2023

news_malayalam_asian_para_games_updates

October 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ചൈനയിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസ് 100 മീറ്റർ വീൽചെയർ ഓട്ടമത്സരത്തിൽ ഖത്തറിന് വെങ്കലം. 15.60 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് അലി അർഷാദ് വെങ്കലം സ്വന്തമാക്കിയത്. 

ഖത്തർ സ്‌പോർട്‌സ് ഫെഡറേഷൻ ഫോർ സ്‌പെഷ്യൽ നീഡ്‌സ് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൾ ഖാദർ അൽ മുതവയുടെ നേതൃത്വത്തിൽ 18 താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 43 രാജ്യങ്ങളാണ് ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുക്കുന്നത്. ഒക്‌ടോബർ 22 മുതൽ 28 വരെയാണ് മത്സരം.  

അതേസമയം, ചൈനയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ വിവിധ മത്സരങ്ങളിലായി പതിനാല് മെഡലുകളാണ് ഖത്തർ സ്വന്തമാക്കിയത്. 5 സ്വർണവും, 6 വെള്ളിയും, 3 വെങ്കലവും സ്വന്തമാക്കി മെഡൽ പട്ടികയിൽ ഖത്തർ 21-ാം സ്ഥാനവും നേടി. 34 രാജ്യങ്ങൾ മത്സരിച്ച ഏഷ്യൻ ഗെയിംസിൽ 27 കായിക ഇനങ്ങളിലായി 180 അത്‌ലറ്റുകളാണ് ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സെപ്റ്റംബർ 28ന് ആരംഭിച്ച മത്സരം, ഒക്ടോബർ 8നാണ് അവസാനിച്ചത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News