Breaking News
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി | 2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ |
ഏ​ഷ്യ​ൻ ഗെ​യിം​സിൽ ഖത്തറിന് ഇ​ര​ട്ട മെ​ഡ​ൽ നേട്ടം 

September 28, 2023

news_malayalam_sports_news_updates

September 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ രണ്ട് മെ​ഡ​ലു​ക​ൾ സ്വന്തമാക്കി ഖത്തർ. പു​രു​ഷ​വി​ഭാ​ഗം സ്കീ​റ്റ് ടീം ഷൂട്ടിംഗ് ​ഇ​ന​ത്തി​ൽ നാ​സ​ർ അ​ൽ അ​തി​യ്യ, റാ​ഷി​ദ് സാ​ലി​ഹ് ഹ​മ​ദ്, മ​സൂ​ദ് സാ​ലി​ഹ് അ​ൽ അ​ത്ബ എ​ന്നി​വ​രു​ടെ ടീമാണ് ​വെ​ള്ളി​ മെഡൽ നേ​ടിയത്. വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ നാ​സ​ർ അ​ൽ അ​തി​യ്യ വെ​ങ്ക​ലവും നേ​ടി. 

നാ​സ​ർ അ​ൽ അ​തി​യ്യ​യു​ടെ നാ​ലാം ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ നേ​ട്ട​മാ​ണി​ത്. 2002ൽ ബു​സാ​നിലും, 2010ൽ ഗു​വാ​ങ്ഷു ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ടീം ​ഇ​ന​ത്തി​ൽ നാസർ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 2010ലും 2012ലും ​വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ വെ​ങ്ക​ലം നേ​ടി​.

വ്യ​ക്തി​ഗ​ത മ​ത്സ​ര​ത്തി​ൽ 64 ​പേ​രെ പിറകിലാക്കിയാണ് നാസർ മെഡൽ നേടിയത്. അതേസമയം ഷൂട്ടിങ്ങിൽ കു​വൈ​ത്തി​ന്റെ അ​ബ്ദു​ല്ല അ​ൽ റാ​ഷി​ദി സ്വ​ർ​ണ​വും ഇ​ന്ത്യ​യു​ടെ അ​ഞ്ജീ​ത് ന​റു​ക വെ​ള്ളി​യും നേ​ടി. ടീം ​ഇ​ന​ത്തി​ൽ ചൈ​ന​ക്കാ​ണ് സ്വ​ർ​ണം. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News