Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ അറബ് യുവതിയെ കടലില്‍ മുക്കി കൊന്നു

September 14, 2023

Gulf_Malayalam_News

September 14, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ മന്ത്രവാദിയുടെ നിർദേശത്തെ തുടർന്ന് അറബ് യുവതിയെ കടലില്‍ മുക്കി കൊന്നു.പിശാച് ബാധയും മാനസിക പ്രശ്‌നങ്ങളും സുഖപ്പെടുത്താമെന്നറിയിച്ചാണ് മാനസികാസ്വാസ്ഥതയുള്ള ഇരുപതുകാരിയായ അറബ് യുവതിയെ ചികിത്സിക്കാനായി കുട്ടിയുടെ പിതാവ്  മാത്രവാദിയെ സമീപിച്ചത്.

 ചില മന്ത്രങ്ങള്‍ ജപിച്ച് മകളെ കടലില്‍ മുക്കുകയോ ഉപ്പുവെള്ളം കുടിപ്പിക്കുകയോ ചെയ്താല്‍ പിശാച് ഇറങ്ങിപ്പോകുമെന്ന് 'ദജ്ജാല്‍' എന്ന് വിളിക്കപ്പെടുന്ന 85 വയസ്സ് പ്രായമുള്ള മന്ത്രവാദി പിതാവിനെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതനുസരിച്ച്  തബൂക്കിലെ ദബാഅ് തീരത്തെത്തി  കുട്ടിയെ കടലില്‍ മുക്കി മന്ത്രം തുടങ്ങി. എന്നാൽ, ശ്വാസം കിട്ടാതെ കുട്ടി മരിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മന്ത്രവാദിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  നിയമനടപടികൾ പുരോഗമിക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News