Breaking News
മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി |
ഇസ്രയേല്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് ലീഗ് യുഎന്‍എസ്‌സിക്ക് അടിയന്തര അഭ്യര്‍ത്ഥന നല്‍കി

November 04, 2023

Malayalam_News_Qatar

November 04, 2023

ന്യൂസ്‌റൂം ഡെസ്ക്

കെയ്‌റോ: ഗസയ്‌ക്കെതിരായ ഇസ്രയേല്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് ലീഗ് യുഎന്‍എസ്‌സിക്ക് (യുഎന്‍ സുരക്ഷ കൗണ്‍സില്‍) അടിയന്തര അഭ്യര്‍ത്ഥന നല്‍കി. ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും മനുഷ്യത്വപരമായ ഉടമ്പടി ഏര്‍പ്പെടുത്താനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുഎന്‍എസ്‌സി യിലെ അംഗങ്ങള്‍ക്ക് ലീഗ് ഓഫ് അറബ് സ്റ്റേറ്റ് അടിയന്തര അഭ്യര്‍ത്ഥന അയച്ചത്. ഇസ്രയേല്‍ ആക്രണങ്ങളും ഉപരോധങ്ങളും മാനുഷിക സാഹചര്യങ്ങളെ വഷളാക്കുന്നുവെന്നും ലക്ഷക്കണക്കിന് ഫലസ്തീനികളുടെ ഉന്മൂലനത്തിന്റെ യുദ്ധമായി ആക്രമണത്തെ കണക്കാക്കാമെന്നും ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

അതിനിടെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് തുര്‍ക്കിയും ഇസ്രയേലിലെ തുര്‍ക്കിഷ് സ്ഥാനപതിയെ തിരിച്ചുവിളിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News