Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
അഴിമതി കേസിൽ അല്‍ഉല റോയല്‍ കമ്മീഷന്‍ സി.ഇ.ഒയെ സസ്‌പെന്‍ഡ് ചെയ്തു

January 29, 2024

news_malayalam_arrest_updates_in_saudi

January 29, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്- അല്‍ഉല ഗവര്‍ണറേറ്റിനായുള്ള റോയല്‍ കമ്മീഷന്‍ സി.ഇ.ഒ എഞ്ചിനീയര്‍ അമര്‍ ബിന്‍ സാലിഹ് അബ്ദുള്‍ റഹ്മാന്‍ അല്‍ മദനിയെ സസ്‌പെന്‍ഡ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) അറിയിച്ചു. ഓഫീസ് അധികാര ദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

കിംഗ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റോമിക് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജിയില്‍ നിന്ന് തന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ടാലന്റ് കമ്പനിക്കായി കരാറുകള്‍ നേടിയതില്‍ അഴിമതി നടത്തിയതായി കണ്ടെത്തി. 20 കോടിയിലേറെയാണ് ഈ കരാറുകളിലൂടെ നേടിയത്. സര്‍ക്കാര്‍ ജോലിയില്‍ ചേരുന്നതിനായി കമ്പനിയിൽ ‍നിന്ന് ഔദ്യോഗികമായി പിരിഞ്ഞെങ്കിലും ഉടമസ്ഥാവകാശം തുടര്‍ന്നിരുന്നു.  കമ്പനിയുടെ സേവനങ്ങള്‍ അല്‍ ഉല റോയല്‍ കമീഷന് കീഴിലുള്ള വിവിധ വകുപ്പുകള്‍ക്കായി ശുപാര്‍ശ ചെയ്തു. ഇത്തരത്തില്‍ നിരവധി പ്രോജക്ടുകള്‍ നേടി. അതോറിറ്റിയുമായി കരാര്‍ ചെയ്യുന്ന കമ്പനികളില്‍ നിന്ന് വ്യക്തിഗത ആനുകൂല്യങ്ങള്‍ നേടാനും ലാഭം നേടാനും ഇതിലൂടെ സഹായിച്ചു. 

അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും അംറ് അല്‍മദനിക്ക് കൂട്ടുനിന്ന നാഷണല്‍ ടാലെന്റ്‌സ് കമ്പനി പാര്‍ട്ണര്‍മാരായ സഈദ് ബിന്‍ ആതിഫ് അഹ്മദ് സഈദിനെയും ജമാല്‍ ബിന്‍ ഖാലിദ് അബ്ദുല്ല അല്‍ദബലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍ഉല റോയല്‍ കമ്മീഷന്‍ സി.ഇ.ഒ അഴിമതികളും അധികാര ദുര്‍വിനിയോഗവും നടത്തുന്നതായി തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും തട്ടിപ്പുകള്‍ നടത്താന്‍ സി.ഇ.ഒയുമായി തങ്ങള്‍ ധാരണയിലെത്തിയിരുന്നതായും ഇരുവരും കുറ്റസമ്മതം നടത്തി. നിയമനടപടികള്‍ക്ക് ശേഷം ജുഡീഷ്യറിക്ക് റഫര്‍ ചെയ്യുമെന്നും നസാഹ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News