Breaking News
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി | 2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ |
ഖത്തർ-യു.എ.ഇ സൂപ്പർകപ്പ്: ഖത്തറിന്റെ അൽ അറബിക്ക് കിരീടം

April 13, 2024

news_malayalam_sports_news_updates

April 13, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തര്‍-യുഎഇ സൂപ്പര്‍ കപ്പ് മത്സരത്തില്‍ ഖത്തറിന് ഉജ്ജ്വല വിജയം. ഇന്നലെ (വെള്ളിയാഴ്ച) ഖത്തറിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്ക് നടന്ന മത്സരത്തില്‍ യുഎഇയുടെ ഷാര്‍ജയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഖത്തറിന്റെ അല്‍ അറബി ജേതാക്കളായത്.

അൽ അറബിയുടെ യൂസഫ് മസാക്നി മത്സരത്തിലെ ഏക ഗോൾ സ്വന്തമാക്കി. 17,362 ആരാധകർ കാണികളായ മത്സരത്തിൽ 58-ാം മിനിറ്റിലായിരുന്നു മസാക്നിയുടെ ഗോൾ. ഖത്തർ ഫുട്‌ബോൾ അസോസിയേഷന്റേയും (ക്യുഎഫ്എ) ഖത്തർ സ്റ്റാർസ് ലീഗിന്റേയും (ക്യു.എസ്.എൽ) പ്രസിഡൻറ് ജാസിം ബിൻ റാഷിദ് അൽ ബുയ്‌നൈൻ, ക്യുഎഫ്എ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഖലീഫ അൽ സുവൈദി എന്നിവർ ചേർന്ന് വിജയികളെ കിരീടമണിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News