Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കുവൈത്ത് ടു കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് നവംബറിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു

October 28, 2023

news_malayalam_air_india_flight_updates

October 28, 2023

ന്യൂസ്‌റൂം ഡെസ്ക് 

കുവൈത്ത്: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസ് വെട്ടിക്കുറച്ചു. നവംബര്‍ മാസത്തിലെ സര്‍വീസുകള്‍ മാത്രമാണ് നിര്‍ത്തിവെച്ചത്. നവംബറിലെ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് സമീപ ദിവസങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാം. യാത്രക്കാരുടെ കുറവുമൂലമാണ് സര്‍വീസ് വെട്ടിക്കുറച്ചതെന്നാണ് സൂചന. ഇതോടെ കുവൈത്ത്- കോഴിക്കോട് റൂട്ടിലെ അഞ്ച് ദിവസമായിരുന്ന എയര്‍ ഇന്ത്യയുടെ സര്‍വീസ് നാല് ദിവസമായി ചുരുങ്ങും.

കുവൈത്തില്‍ നിന്ന് ഡിസംബര്‍ 11 വരെ എയര്‍ ഇന്ത്യയില്‍ യാത്രചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും ബാഗേജ് നിരക്കില്‍ വന്‍ ഇളവും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 10 കിലോ അധിക ബാഗേജിന് ഒരു ദിനാറും 15 കിലോ ബാഗേജിന് 10 ദിനാറും മാത്രമാണ് ഈടാക്കുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News