Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയില്‍ ഗാര്‍ഹിക തൊഴിലാളിള്‍ക്കുള്ള കുറഞ്ഞ പ്രായപരിധി 24 ആക്കി

November 26, 2023

Gulf_Malayalam_News

November 26, 2023

ന്യൂസ്‌റൂം ഡെസ്ക് 

റിയാദ്: സൗദി അറേബ്യയില്‍ വിദേശത്തു നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സായി നിജപ്പെടുത്തി. 24 വയസ് മുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാത്രമേ ഇനിമുതല്‍ ലേബര്‍ അധികാരികള്‍ വിസ അനുവദിക്കൂ. സൗദിയിലെ ഗാര്‍ഹിക തൊഴിലാളികളുടെ വിസ അനുബന്ധ ചുമതലയുള്ള സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമായ മുസാനെദ് ആണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. 

പുതിയ നിയമപ്രകാരം സൗദി പൗരന്‍മാര്‍ക്കും അവരുടെ വിദേശത്തുനിന്നുള്ള ഭാര്യമാര്‍ക്കും സൗദി പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് ഉള്ളവര്‍ക്കും ഗള്‍ഫ് പൗരന്‍മാര്‍ക്കും രാജ്യത്ത് വിദേശ ഗാര്‍ഹിക തെഴിലാളികളെ റിക്രൂട്ട് ചെയ്യാം. സാമ്പത്തിക ശേഷി അനുസരിച്ച് വിദേശ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി  ഇവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയും. 

ഗാര്‍ഹിക തൊഴിലാളികളുടെ വിസ ഇഷ്യു ചെയ്യല്‍, റിക്രൂട്ട്‌മെന്റ് , കരാര്‍ എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങള്‍ക്കായാണ് ആഭ്യന്തര മന്ത്രാലയം മുസാനെദ് പ്ലാറ്റ്‌ഫോം സ്ഥാപിച്ചത്. ഡിജിറ്റല്‍ സേവനങ്ങളുടെ ഭാഗമായി എസ്ടിസി പേ (STC pay), ഉര്‍പേ (Urpay) ആപ്ലിക്കേഷനിലൂടെ ശമ്പളം കൈമാറാനും പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. 

ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ മുസാനെദിലൂടെയാണ് ഗാര്‍ഹിക തൊഴിലാളികളുടെ കരാര്‍ നടത്തേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, പാചകക്കാര്‍, ഗാര്‍ഡുകള്‍, കര്‍ഷകര്‍, തയ്യല്‍ക്കാര്‍,ലൈവ് -ഇന്‍ നഴ്‌സുമാര്‍, ട്യൂട്ടര്‍മാര്‍,നാനിമാര്‍ എന്നിവരാണ് ഗാര്‍ഹിക തൊഴിലാളികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News