Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
എഎഫ്സി ഏഷ്യന്‍ കപ്പിലേക്ക് 6,000 വോളന്റിയര്‍മാര്‍ക്ക് അവസരം, നിബന്ധനകള്‍ അറിയാം 

October 05, 2023

News_Qatar_Malayalam

October 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ വോളന്റിയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലുസൈല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച വോളന്റിയര്‍ പ്രോഗ്രാമില്‍ ഇരുപത് പ്രവര്‍ത്തന മേഖലകളിലായി ഏകദേശം 6,000 വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യുമെന്ന് എഎഫ്സി ഏഷ്യന്‍ കപ്പ് സംഘാടക സമിതി അറിയിച്ചു. 

ഖത്തര്‍ പൗരന്മാര്‍ക്കും ഖത്തറിലെ താമസക്കാര്‍ക്കും വോളന്റിയറാകാന്‍ അപേക്ഷ നല്‍കാം. അപേക്ഷകര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരെ നേരിട്ടുള്ള ഗ്രൂപ്പ് അഭിമുഖങ്ങള്‍ക്കായി ബന്ധപ്പെടും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വോളന്റിയര്‍ പരിശീലനവുമുണ്ടാകും. ടിക്കറ്റിംഗ്, അക്രഡിറ്റേഷന്‍, മാധ്യമ സേവനങ്ങള്‍, സന്ദര്‍ശക സേവനങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് വോളന്റിയര്‍മാരുടെ ജോലികള്‍.

2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് എഷ്യന്‍ കപ്പ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 24 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഏഴ് ലോകകപ്പ് വേദികളില്‍ ഉള്‍പ്പെടെ ഒന്‍പത് സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് നടക്കുക. അതേസമയം മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മൂന്നാം തവണയാണ് ഖത്തര്‍ എഎഫ്സി ഏഷ്യന്‍ കപ്പിന് വേദിയാകുന്നത്.

വോളന്റിയര്‍ രജിസ്ട്രേഷന്‍ ലിങ്ക് : https://volunteer.asiancup2023.qa/register

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News