Breaking News
ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി |
ഖത്തര്‍ എഎഫ്സി ഏഷ്യന്‍ കപ്പ്; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

October 10, 2023

news_malayalam_afc_asian_cup_updates

October 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. വിവധ പാക്കേജുകള്‍ ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് 25 റിയാലാണ് നിരക്ക്. സിംഗിള്‍ മാച്ച് ടിക്കറ്റ്, ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിലെ പ്രിയപ്പെട്ട ടീം പാക്കേജുകള്‍, ഗ്രൂപ്പ് ഘട്ടങ്ങള്‍, മറ്റ് ഓപ്ഷനുകള്‍ അടങ്ങുന്നവയാണ് പാക്കേജുകള്‍. ഫൈനല്‍ മത്സരത്തിന് 30 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ഘട്ടം ഘട്ടമായി ടിക്കറ്റുകള്‍ പുറത്തിറക്കും. സംഘാടക സമിതിയുടെ https://asiancup2023.qa/en എന്ന വെബ്സൈറ്റിലൂടെയും എഎഫ്സിയുടെ https://www.the-afc.com/en/national/afc_asian_cup/home.ftml എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

വെബ്‌സൈറ്റില്‍ ആദ്യം വരുന്ന പേജില്‍ ആവശ്യമുള്ള ടിക്കറ്റുകളുടെ എണ്ണം രേഖപ്പെടുത്തണം. തുടര്‍ന്നുവരുന്ന ലോഗിന്‍ പേജില്‍ ഇമെയില്‍ വിലാസവും പാസ്‌വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്ത് പേയ്‌മെന്റ് നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യാം. അടുത്തവര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെ 24 ദേശീയ ടീമുകള്‍ പങ്കെടുക്കും. ഏഴ് ലോകകപ്പ്് വേദികളില്‍ ഉള്‍പ്പെടെ ഒന്‍പത് സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് നടക്കുക.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV
 


Latest Related News