Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ വാഹനാപകടം; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക് 

January 21, 2024

news_malayalam_accident_news_in_saudi

January 21, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ബഹ മേഖലയിലെ അല്‍ മഖ്വ ഗവര്‍ണറേറ്റില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. 

വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന വാഹനത്തില്‍ അധ്യാപകരേയും സ്‌കൂള്‍ കുട്ടികളേയും കൊണ്ടുപോകുകയായിരുന്ന മറ്റൊരു മിനിബസ് കൂട്ടിയിടിക്കുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മറ്റ് അഞ്ച് പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കേറ്റതായും മൂന്ന് പേര്‍ക്ക് നിസ്സാര മുറിവുകൾ ഉണ്ടായതായും റെഡ് ക്രസന്റ് പ്രാദേശിക വക്താവ് സൗദി വാര്‍ത്താ പോര്‍ട്ടലിനോട് വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അപകടകാരണം വ്യക്തമല്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News