Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ വാഹനാപകടം: ഒരു കുട്ടി മരിച്ചു; 22 പേര്‍ക്ക് പരിക്ക്

March 14, 2024

news_malayalam_one_child_died_in_saudi_road_accident

March 14, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ രണ്ട് വാഹനാപകടങ്ങളിലായി ഒരു കുട്ടി മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു അപകടം. അല്‍ അരീദ ഗവര്‍ണറേറ്റിനേയും അല്‍ ഖുബയേയും ബന്ധിപ്പിക്കുന്ന റോഡിലുണ്ടായ അപകടത്തിലാണ് കുട്ടി മരിച്ചത്. പത്ത് പേര്‍ക്ക് പരിക്കേറ്റതായും സാബ്ക് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. റോഡിന്റെ ശോച്യാവസ്ഥ മൂലം കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

ബസുകള്‍ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. 47 യാത്രക്കാരുമായി പോകുകയായിരുന്ന രണ്ട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ സൗദിയില്‍ തായിഫിനേയും റിയാദിനേയും ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ തായിഫിലെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അപകട കാരണം വ്യക്തമല്ല. 

സൗദിയില്‍ അടുത്തിടെയായി വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്ക്. ജനുവരിയില്‍ മുഹയില്‍ ഗവര്‍ണറേറ്റില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കള്‍ മരണപ്പെട്ടിരുന്നു. 2022ല്‍ മാത്രം 4,555 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News