Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഉംറ കഴിഞ്ഞ് മടങ്ങവെ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

January 09, 2024

news_malayalam_death_news_in_saudi

January 09, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്- റിയാദ് കിങ്‌ ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഡോക്ടറും മക്കളുമടക്കം 13 പേര്‍ വാഹനാപകടത്തിൽ മരിച്ചു. മുസാഹ്മിയയില്‍ എതിര്‍ ദിശയില്‍ ഓടിയ ഡെയ്‌നയും (മിനി ട്രക്ക്) 3 കാറുകളും തമ്മിലാണ് കൂടിയിടിച്ചത്. കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിച്ച് തിരിച്ചുവരികയായിരുന്ന കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. ജാഹിം അല്‍ശബ്ഹി, മക്കളായ അര്‍വ (21), ഫദല്‍ (12), അഹമ്മദ് (8), ജന(5) എന്നിവരും മറ്റൊരു വാഹനത്തിലെ എട്ട് പേരുമാണ് മരിച്ചത്. ഡോക്ടറുടെ ഭാര്യയും മൂന്നു മക്കളും പരിക്കേറ്റ് ചികിത്സയിലാണ്. ഡോ. ജാഹിം യമനി പൗരനാണ്. മൃതദേഹങ്ങള്‍ നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഡോ. ജാഹിം യെമനി പൗരനാണ്. പാകിസ്ഥാനി പൗരനാണ് ഡെയ്‌ന എതിര്‍ദിശയില്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ തകര്‍ന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News