Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
നിയമലംഘനം; കുവൈത്തിൽ അപ്രതീക്ഷിത പരിശോധനയിൽ എട്ട് ഇറച്ചിക്കടകൾക്കെതിരെ നടപടി 

March 18, 2024

news_malayalam_shop_closed_in_kuwait_for_violation

March 18, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള 8 ഇറച്ചിക്കടകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. ഇറച്ചിക്കടകളിൽ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സർപ്രൈസ് ഇൻസ്പെക്ഷൻ കാമ്പയിനിന്റെ ഭാഗമായാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. അൽ-സെയാസ്സ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ഉറവിട രാജ്യവുമായി ബന്ധപ്പെട്ട വാണിജ്യ വഞ്ചന, കൃത്രിമമായി വർദ്ധിപ്പിച്ച വിലകൾ, മന്ത്രാലയ ഇൻസ്പെക്ടർമാരുമായി സഹകരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ചരക്കുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങൾ ചെറുക്കുന്നതിനുള്ള പരിശോധനാ ശ്രമങ്ങൾ ഊർജിതമാക്കുമെന്നും മന്ത്രാലയം വ്യകതമാക്കി. 

ആവശ്യമായ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികളിലേക്ക് റഫർ ചെയ്‌തിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News