Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ കേ​ടാ​യ ഈ​ത്ത​പ്പ​ഴം പു​തി​യ പാ​ക്കറ്റി​​ലാ​ക്കി വിൽക്കുന്ന സം​ഘം പി​ടി​യി​ൽ 

March 17, 2024

news_malayalam_arrest_updates_in_saudi

March 17, 2024

ന്യൂസ്‌റൂം ഡെസ്ക്

റി​യാ​ദ്​: സൗദിയിൽ കേ​ടു​വ​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ സൂ​ക്ഷി​ച്ചു​വെ​ച്ച്​ റീ ​പാ​ക്ക് ചെ​യ്ത് വി​ൽ​ക്കു​ന്ന സം​ഘം പി​ടി​യി​ൽ. പു​തി​യ പാ​ക്ക​റ്റി​ൽ കേ​ടു​വ​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ നി​റ​ച്ച്​ പു​തി​യ തീ​യ​തി രേ​ഖ​പ്പെ​ടു​ത്തി വി​ൽ​പ​ന ന​ട​ത്തുന്ന സം​ഘ​ത്തെ​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ഫീ​ൽ​ഡ്​ സം​ഘം പി​ടി​കൂ​ടി​യ​ത്. റി​യാ​ദി​ലെ ഗു​ബേ​ര ഡി​സ്​​ട്രി​ക്​​ടി​ലെ അ​പ്പാ​ർ​ട്​​മെൻറി​നുള്ളിൽ നി​ന്ന്​ 400 കി​ലോ കേ​ടാ​യ ഈ​ത്ത​പ്പ​ഴങ്ങളും പി​ടി​കൂ​ടി​. മാ​ന​വ വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം, സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി, റി​യാ​ദ്​ പൊ​ലീ​സ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

പി​ടി​യി​ലാ​യ ഏ​ഴ്​ തൊ​ഴി​ലാ​ളി​ക​ളെ​ നി​യ​മ​ന​ട​പ​ടി​ക​ൾക്കായി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. 3000 പ്ലാ​സ്​​റ്റി​ക് പാ​ത്ര​ങ്ങ​ൾ, 5000 ഒ​ഴി​ഞ്ഞ കാ​ർ​ട്ട​ണു​ക​ൾ, ഒ​ന്നി​ല​ധി​കം ത​രം ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ​യും വ്യാ​ജ കാ​ല​ഹ​ര​ണ തീ​യ​തി​ക​ളു​ടെ​യും പേ​രു​ക​ളു​ള്ള ഒ​രു ല​ക്ഷം സ്​​റ്റി​ക്ക​ർ ലേ​ബ​ലു​ക​ൾ എ​ന്നി​വയും പി​ടി​ച്ചെ​ടു​ത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News